Loading ...

Home International

'പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം' ലോക രാജ്യങ്ങളോട് യു.എന്‍

ന്യൂയോര്‍ക്ക്: അതിഭീകരമായ ആഗോള താപനം തടയാന്‍ തദ്ദേശീമായി പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ലോക രാജ്യങ്ങളോട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറസ്. ശനിയാഴ്ച വെര്‍ച്വലായി നടന്ന ഏകദിന പരിസ്ഥിതി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 70ല്‍ അധികം രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. അഞ്ചു വര്‍ഷം മുന്‍പ് പാരിസില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിയില്‍ ആഗോള താപന നിരക്ക് 1.5 ഡിഗ്രി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ല. ചിലര്‍ ഇത് അവഗണിച്ചു.ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ നൂറ്റാണ്ടില്‍ ആഗോള താപന നിരക്ക് വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ കാര്‍ബര്‍ മലിനീകരണത്തിന്റെ സിംഹ ഭാഗത്തിന്റെയും ഉത്തരവദിത്തം ജി 20 രാജ്യങ്ങള്‍ക്കാണ്. ഭാവിതവലമുറയ്ക്ക് ദുരിതം വരുത്തിവയ്ക്കുന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു


Related News