Loading ...

Home Kerala

കേരളത്തിലെ ഔഷധവിപണി പിടിക്കാന്‍ റിലയന്‍സ്​

തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ലെ ഔ​ഷ​ധ വി​ത​ര​ണ വി​പ​ണ​ന​മേ​ഖ​ല​യെ വി​ഴു​ങ്ങാ​ന്‍ കു​ത്ത​ക ഭീ​മ​നാ​യ റി​ല​യ​ന്‍​സ്​ രം​ഗ​ത്ത്. റി​ല​യ​ന്‍​സ്​ ഫ്ര​ഷ്​ രീ​തി​യി​ല്‍ 14 ജി​ല്ല​ക​ളി​ലും ചെ​റു​കി​ട ഇം​ഗ്ലീ​ഷ്​ മ​രു​ന്ന്​ ക​ട​ക​ള്‍ തു​റ​ക്കാ​നാ​ണ്​ ശ്ര​മം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ലും ചു​രു​ങ്ങി​യ​ത്​ മൂ​ന്ന്​ ഔ​ട്ട്​​ലെ​റ്റു​ക​ള്‍ 'റി​ല​യ​ന്‍​സ്​ സ്​​മാ​ര്‍​ട്ട്​​ പോ​യി​ന്‍​റ്​​സ്'​ എ​ന്ന പേ​രി​ല്‍​ തു​റ​ക്കാ​നാ​ണ്​ നീ​ക്ക​മെ​ന്ന​റി​യു​ന്നു. ഔ​ഷ​ധ​ങ്ങ​ള്‍, ഭ​ക്ഷ്യ ഉ​ത്​​പ​ന്ന​ങ്ങ​ള്‍, കോ​സ്​​മ​റ്റി​ക്​​സ്, ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യാ​ണ്​ കേ​ര​ള വി​പ​ണി തേ​ടു​ന്ന​ത്. നിത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണി​യാ​യ റി​ല​യ​ന്‍​സ്​ ഫ്ര​ഷി​ന്​ കേ​ര​ള​ത്തി​ല്‍ ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ഔ​ഷ​ധ​വി​പ​ണി​യി​ല്‍ കാ​ല്‍ വെ​ക്കാ​ന്‍ കാ​ര​ണം. ഫൈ​സ​ര്‍ അ​ട​ക്കം കോ​വി​ഡ്​ വാ​ക്​​സി​ന്‍ വി​പ​ണി തേ​ടുമ്പോള്‍ ശാ​സ്​​ത്രീ​യ​മാ​യി അ​വ സൂ​ക്ഷി​ക്കാ​ന്‍​ അ​നു​യോ​ജ്യ​മാ​യ ശേ​ഖ​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ജ​നു​വ​രി​യി​ല്‍ ഔ​ട്ട്​​ലെ​റ്റു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒ​രു വ​ര്‍​ഷം മു​​മ്ബ്​ ത​ന്നെ പ്ര​മു​ഖ സ്വ​കാ​ര്യ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ വി​ത​ര​ണ വി​പ​ണ​ന സോ​ഫ്​​റ്റ്​ വെയ​ര്‍ ക​മ്പനി​യെ റി​ല​യ​ന്‍​സ്​ വി​പ​ണി പ​ഠ​നം ന​ട​ത്താ​ന്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. ഇ​ന്‍​ഷു​റ​ന്‍​സ്​ മേ​ഖ​ല​യെ ഔ​ഷ​ധ വി​പ​ണി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന ദീ​ര്‍​ഘ​ല​ക്ഷ്യ​വും മു​ന്നി​ലു​ണ്ട്​. ഇ​തി​ലൂ​ടെ റി​ല​യ​ന്‍​സ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി​യു​ടെ മു​ന്നേ​റ്റ​വും ഔഷ​ധ വി​പ​ണി പി​ടി​ക്ക​ലു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്നത്. ജി​ല്ല​ക​ളി​ല്‍ അ​നു​ഭ​വ സ​മ്പ​ന്ന​രാ​യ ഫാ​ര്‍​മ​സി​സ്​​റ്റു​ക​ളെ തേ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ട​ക്കം ഇ​തി​ന​കം പ​ര​സ്യം ന​ല്‍​കി.അ​നു​ഭ​വ സ​മ്പന്ന​ര്‍​ക്ക്​ നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തേ​ക്കാ​ള്‍ 5000 രൂ​പ വ​രെ കൂ​ടു​ത​ല്‍ ന​ല്‍​കാ​നാ​ണ്​ തീ​രു​മാ​നം. ​​ഔ​ഷ​ധ വി​പ​ണി​യെ വി​ഴു​ങ്ങാ​ന്‍ എ​ത്തു​ന്ന കു​ത്ത​ക​ക്കെ​തി​രെ യോ​ജി​ച്ച ത​ന്ത്രം മെ​ന​യു​ക​യാ​ണ്​ ചെ​റു​കി​ട ഔ​ഷ​ധ വ്യാ​പാ​രി​ക​ള്‍.

Related News