Loading ...

Home National

നിയമം പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍; നിയമങ്ങളുടെ പേര് മാറ്റാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസവും തുടരുകയാണ്. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ കര്‍ഷക സംഘടനകള്‍ ഭാവി സമര പരിപാടികള്‍ തീരുമാനിക്കും. ഇതിനിടെ പുതുതായി കൊണ്ട് വന്ന മൂന്ന് നിയമങ്ങളുടെയും പേര് മാറ്റാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടങ്ങി ദില്ലി ചലോ മാര്‍ച്ച്‌ ഇരുപത് ദിവസം പിന്നിടുന്നത്തോടെ കൂടുതല്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സംഘടനകള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മൂന്ന് മണിക്ക് നേതാക്കള്‍ യോഗം ചേരും. നിയമം പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുന്നതിനിടെ നിയമങ്ങളുടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പടുത്തി നിയമത്തിന് പുതിയ മുഖം നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമായി. ഡല്‍ഹി- ആഗ്ര, ഡല്‍ഹി- ജയ്‌പൂര്‍ ദേശീയ പാതകള്‍ കര്‍ഷകര്‍ ഇപ്പോഴും ഉപരോധിക്കുകയാണ്. എന്നാല്‍ ഇവരെ ഹരിയാന അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടാന്‍ പോലീസ് തയ്യാറായില്ല.അതേസമയം ബി.ജെ.പി കര്‍ഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി തുടങ്ങി. നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് വിശദീകരിക്കാനാണ് യോഗം. ഇത്തരത്തില്‍ രാജ്യത്ത് ഉടനീളം 700 യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് നീക്കം.

Related News