Loading ...

Home USA

ഫേസ്​ബുക്ക്​ അടക്കമുള്ളവ വ്യക്​തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്​ ദുരൂഹം; അന്വേഷണവുമായി യു.എസ്

വാഷിങ്​ടണ്‍: ഫേസ്​ബുക്ക്​ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ഉപയോക്​താക്കളുടെ വിവരങ്ങള്‍ എങ്ങനെയാണ്​ ഉപയോഗിക്കുന്നതെന്ന്​ അന്വേഷിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ ട്രേഡ്​ കമീഷന്‍ (എഫ്​.à´Ÿà´¿.സി) നീക്കം. വിവരങ്ങള്‍ സംബന്ധിച്ച്‌​ റിപ്പോര്‍ട്ട്​ തേടി ഒമ്പത്​ കമ്പനികള്‍ക്ക്​ എഫ്​.à´Ÿà´¿.സി നോട്ടീസ്​ നല്‍കി. ഫേസ്​ബുക്ക്​, ട്വിറ്റര്‍, വാട്​സാപ്പ്​ പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ കൂടാതെ ആമസോണ്‍, യൂട്യൂബ്​ തുടങ്ങിയവയും         വ്യക്​തിവിവരങ്ങള്‍ എങ്ങനെയാണ്​ കൈകാര്യം ചെയ്യുന്നതെന്ന്​ അന്വേഷിക്കുന്നുണ്ട്​.

എങ്ങിനെയാണ്​ വ്യക്​തിവിവരങ്ങള്‍ ശേഖരിക്കുന്നത്​, ഉപയോഗിക്കുന്നത്​, ഒാരോ ഉപയോക്​താവിനുമുള്ള പരസ്യങ്ങള്‍ തീരുമാനിക്കുന്നത്​ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കാനാണ്​ എഫ്​.ടി.സി ശ്രമിക്കുന്നത്​​. കമ്പനികളുടെ പ്രവര്‍ത്തനം കുട്ടികളെയും കൗമാരക്കാരെയും എങ്ങിനെയാണ്​ ബാധിക്കുന്നതെന്നും എഫ്​.ടി.സി പരിശോധിക്കും. കമ്ബനികള്‍ക്ക്​ വിവരങ്ങള്‍ നല്‍കാന്‍ 45 ദിവസം അനുവദിച്ചിട്ടുണ്ട്​.

എഫ്​.ടി.സിയിലെ ഡെമോക്രാറ്റിക്​ അംഗങ്ങളും റിപ്പബ്ലിക്കന്‍ അംഗങ്ങളും സാമൂഹിക മാധ്യമങ്ങള്‍ക്കെതിരായ നീക്കത്തെ പിന്തുണക്കുന്നുണ്ട്​. വ്യക്​തി വിവരങ്ങള്‍ നിരീക്ഷിക്കാനും ശേഖരിക്കാനും ഒരു വ്യവസായത്തിന്​ മുമ്പോരിക്കലും ഇങ്ങനെ കഴിഞ്ഞിട്ടില്ലെന്ന്​ അവര്‍ പറയുന്നു.

'സാമൂഹിക മാധ്യമങ്ങളും യൂട്യൂബ്​ പോലുള്ള വിഡിയോ സ്​ട്രീമിങ്​ കമ്പനികളും ഉപയോക്​താക്കളെ ഓരോ നിമിഷവും പിന്തുടരുകയാണ്​. മൊബൈല്‍ ആപുകളിലൂടെ കര്‍ശന നിരീക്ഷണമാണ്​ അവര്‍ നടത്തുന്നത്​. വ്യക്​തികള്‍ എവിടെയൊക്കെ പോകുന്നു, ആരൊക്കെയായി എന്തൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു തുടങ്ങിയവയൊക്കെ കമ്പനികള്‍ക്ക്​ നിരീക്ഷിക്കാനാകും. അപകടകരമായ അളവില്‍ ദുരൂഹമാണ്​ ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം' - എഫ്​.ടി.സി അംഗങ്ങളുടെ പ്രസ്​താവനയില്‍ വിശദീകരിക്കുന്നു.

Related News