Loading ...

Home International

ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച്‌ ഭൂട്ടാന്‍

ജറുസലേം: ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച്‌ ഭൂട്ടാന്‍. ക​ഴി​ഞ്ഞ ദി​വ​സം മൊ​റോ​ക്കോ​യു​മാ​യി സ​ഹ​ക​ര​ണ​ത്തി​നു ധാ​ര​ണ​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ല്‍ ഭൂ​ട്ടാ​നു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ സഹകരണത്തിന് പാത തുറക്കുമെന്ന് ശനിയാഴ്ച സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂട്ടാനുമായുള്ള സഹകരണം സമാധാന കരാറിലെ പുതിയൊരധ്യായമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തു. യുഎസിന്റെ മധ്യസ്ഥതയില്‍ യു.എ.ഇ. ഉള്‍പ്പടെ നാല് അറബ് രാജ്യങ്ങളുമായുണ്ടാക്കിയ നയതന്ത്രബന്ധത്തെക്കാള്‍ ഭിന്നമാണ് ഭൂട്ടാനുമായുള്ള ബന്ധമെന്ന് അദ്ദേഹം പറഞ്ഞു. യു​എ​ഇ, ബ​ഹ്‌​റൈ​ന്‍, സു​ഡാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യും അ​ടു​ത്തി​ടെ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു

Related News