Loading ...

Home Europe

ജ​ര്‍​മ​നി​യി​ല്‍ ക്രി​സ്മ​സ് ലോ​ക്ക്ഡൗ​ണ്‍

ബെ​ര്‍​ലി​ന്‍:​ ജ​ര്‍​മ​നി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ല്‍ ജ​നു​വ​രി 10വ​രെ ദേ​ശീ​യ ലോക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. സ്‌​കൂ​ളു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പോ​ലു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്ക്കു​ന്ന ക​ട​ക​ള്‍​ക്കും ബാ​ങ്കു​ക​ള്‍​ക്കും മാ​ത്ര​മാ​ണ് ഒ​ഴി​ക​ഴി​വു​ള്ള​ത്.

16 സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് മെ​ര്‍​ക്ക​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി. 13.2 ല​ക്ഷം രോ​ഗി​ക​ളും ഇ​രു​പ​ത്തി​ര​ണ്ടാ​യി​ര​ത്തി​നു മു​ക​ളി​ല്‍ മ​ര​ണ​ങ്ങ​ളു​മാ​ണ് ജ​ര്‍​മ​നി​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. റ​സ്റ്റ​റ​ന്‍റു​ക​ളും ബാ​റു​ക​ളും ആ​റാ​ഴ്ച​യാ​യി തു​റ​ക്കു​ന്നി​ല്ല. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ നേ​ര​ത്തേ ത​ന്നെ ലോ​ക്ക്ഡൗ​ണ്‍ തുടങ്ങിയി​രു​ന്നു.

Related News