Loading ...

Home Kerala

മ​ര​ട് ഫ്ളാ​റ്റ്: ന​ഷ്ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ ബാ​ധ്യ​ത​യ​ല്ലെന്ന് കേ​ര​ളം

ന്യൂ​ഡ​ല്‍​ഹി: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ മ​ര​ടി​ല്‍ പൊ​ളി​ച്ചു മാ​റ്റി​യ ഫ്ലാ​റ്റു​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ ബാ​ധ്യ​ത​യ​ല്ലെ​ന്ന് കേ​ര​ളം. സു​പ്രീം​കോ​ട​തി​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഇ​ട​ക്കാ​ല ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കി​യ 62 കോ​ടി രൂ​പ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫ്ളാ​റ്റ് പൊ​ളി​ച്ച​തി​ന്‍റെ ചെ​ല​വ് നി​ര്‍​മാ​താ​ക്ക​ള്‍ ന​ല്‍​ക​ണം. ന​ഷ്ട​പ​രി​ഹാ​ര സ​മി​തി​യു​ടെ ചെ​ല​വും നി​ര്‍​മാ​താ​ക്ക​ള്‍ ന​ല്‍​ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് കേ​ര​ളം ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. നേ​ര​ത്തെ പൊ​ളി​ച്ചു മാ​റ്റി​യ മ​ര​ടി​ലെ ര​ണ്ട് ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സ് ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സ​മി​തി സു​പ്രീം​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ആ​ല്‍​ഫ സെ​റീ​ന്‍, ഹോ​ളി ഫെ​യ്ത്ത് എ​ന്നി​വ ഇ​തു​വ​രെ​യും തു​ക​യൊ​ന്നും ന​ല്‍​കി​യ​താ​യി സ​മി​തി സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ് മൂ​ല​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.അ​തേ​സ​മ​യം ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ന് ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍ ഇ​ത് വ​രെ ന​ല്‍​കി​യ​ത് 4.81 കോ​ടി രൂ​പ​യാ​ണെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി. ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍ 2.81 കോ​ടി​യും ജ​യി​ന്‍ ഹൗ​സിം​ഗ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ര​ണ്ട് കോ​ടി​യും ന​ല്‍​കി.248 ഫ്ലാ​റ്റ് ഉ​ട​മ​ക​ള്‍​ക്കാ​യി സ‍ം​സ്ഥാ​ന സ​ര്‍‍​ക്കാ​ര്‍ 62 കോ​ടി ന​ഷ്ട​പ​രി​ഹാ​ര ഇ​ന​ത്തി​ല്‍ കൈ​മാ​റി​യെ​ന്നും സ​ത്യ​വാ​ങ്മൂ​ലം വ്യ​ക്ത​മാ​ക്കു​ന്നു.

Related News