Loading ...

Home USA

ന്യൂയോര്‍ക്കില്‍ ക്രിസ്തുമസ് പ്രാര്‍ത്ഥനക്കിടെ വെടിവെയ്പ്പ്; അക്രമിയെ പോലീസ് വധിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയെ വീണ്ടും ഭീതിയിലാഴ്ത്തി വെടിവെയ്പ്പ്. ന്യൂയോര്‍ക്കിലെ കതീഡ്രല്‍ വെടിവെയ്പ്പിലെ അക്രമിയെ പോലീസ് വധിച്ചു. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ സെന്റ് ജോണ്‍ ദേവാലയത്തിലെ ക്രിസ്തുമസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് അക്രമി വെടിവെച്ചത്. പള്ളിയിലുണ്ടായിരുന്ന സുരക്ഷാ ഭടന്മാരുടെ പെട്ടന്നുള്ള നീക്കമാണ് അക്രമിയെ വീഴ്ത്തിയത്. ന്യൂയോര്‍ക്കിലെ ഹാര്‍ലെം എന്ന സ്ഥലത്താണ് വെടിവെയ്പ്പ് നടന്നത്. ഏകദേശം 52 വയസ്സ് പ്രായം പറയപ്പെടുന്ന അക്രമി അലറി വിളിച്ചുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. പള്ളിയിലേക്ക് കയറാനായി വലിയ ലോഹവാതിലിന് നേരെ വെടിവെച്ചുകൊണ്ടാണ് നീങ്ങിയത്. പള്ളിയ്ക്കകത്തേക്ക് കയറാന്‍ സാധിക്കാതിരുന്നതാണ് മറ്റാര്‍ക്കും വെടിയേല്‍ക്കാതിരുന്നതെന്നാണ് പോലീസ് പറയുന്നത്. വെടിവെയ്പ്പ് തുടങ്ങിയതോടെ പോലീസ് വിഭാഗം പള്ളിയുണ്ടായിരുന്നവരെ വാതിലടച്ച്‌ സുരക്ഷിതരാക്കി. അക്രമി അകത്തുകയറാതിരിക്കാന്‍ ശ്രദ്ധിച്ചത് ഗുണമായെന്ന് ന്യൂയോര്‍ക്ക് പോലീസ് മേധാവി അറിയിച്ചു.

Related News