Loading ...

Home International

കാബൂളില്‍ വിമാനത്താവളമടക്കം നിരവധി സ്ഥലത്ത് റോക്കറ്റാക്രമണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരത്ത് വിവിധ സ്ഥലങ്ങളില്‍ ഭീകരരുടെ റോക്കറ്റാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് ‌ റിപ്പോര്‍ട്ട്.കിഴക്കന്‍ കാബൂളില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമീദ് കര്‌സായി അന്താരാഷ്ട്ര വിമാനത്താവളമടക്കം വിവിധ മേഖലകളിലായി ആകെ ആറ് റോക്കറ്റുകളാണ് പതിച്ചത്. കാബൂളിലെ ഖൈര്‍ഖാനാ മേഖലയില്‍ നിന്നാണ് റോക്കറ്റുകള്‍ തൊടുത്തതെന്നാണ് സൈന്യം കണ്ടെത്തിയത്.ഒരു മാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്.

Related News