Loading ...

Home Gulf

സകല മേഖലകളിലും​ കൈകോര്‍ക്കാന്‍ യു.എ.ഇ -യു.കെ ധാരണ

ദുബൈ: എല്ലാ മേഖലകളിലും കൈകോര്‍ക്കാന്‍ യു.എ.ഇ - യു.കെ ധാരണ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നെഹ്​യാനും ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്​ചക്ക്​ ശേഷം പുറത്തിറക്കിയ സംയുക്​ത ​പ്രസ്​താവനയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

വ്യാപാരം, നിക്ഷേപം, ഗവേഷണം, വികസനം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യ പരിരക്ഷ, സാങ്കേതികവിദ്യ, ഡിജിറ്റല്‍, ഊര്‍ജം, ബഹിരാകാശം, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ടൂറിസം, ഭക്ഷ്യസുരക്ഷ, സാമ്ബത്തികം തുടങ്ങിയ മേഖലകളിലെല്ലാമുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന്​ പ്രസ്​താവനയില്‍ പറയുന്നു. യു.à´Ž.ഇയും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച  അബ്രഹാം അക്കോഡ്​ കരാര്‍ മേഖലയില്‍ സമാധാനം എത്തിക്കും. സഹിഷ്​ണുത, സമാധാനം, സംസ്​കാരം തുടങ്ങിയ വിഷയങ്ങളി​ല്‍ തോളോടുതോള്‍ ചേര്‍ന്ന്​ പ്രവര്‍ത്തിക്കുമെന്നും പ്രസ്​താവനയില്‍ വ്യക്​തമാക്കി.അടുത്ത വര്‍ഷം നടക്കുന്ന എക്​സ്​പോ 2020, യു.à´Ž.ഇയുടെ അമ്ബതാം വാര്‍ഷികം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നു. ബോറിസ്​ ജോണ്‍സണുമായി കൂടിക്കാഴ്​ച നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ട്വീറ്റ്​ ചെയ്​തു. മിഡില്‍ ഈസ്​റ്റി​െന്‍റ സമാധാനവും സുസ്​ഥിരതയുമാണ്​ പ്രധാനമായും ചര്‍ച്ച ചെയ്​തത്​.

അതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.യു.എ.ഇ കോവിഡിനെ കൈകാര്യം ചെയ്​ത രീതി മാതൃകാപരമാണെന്ന്​ ​ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു. ഒരു കോടി ജനസംഖ്യയുള്ള രാജ്യത്ത്​ 1.7 കോടി പരിശോധനയാണ്​ നടത്തിയത്​. ഇതൊരു ചെറിയ കാര്യമല്ല. അടുത്തവര്‍ഷവും യു.കെ സന്ദര്‍ശിക്കാന്‍ ശൈഖ്​ മുഹമ്മദിനെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Related News