Loading ...

Home National

കർഷക പ്രതിഷേധം 17-ാം ദിവസത്തിലേക്ക്;പുതിയ നിയമങ്ങളെ ന്യായികരിച്ച് വീണ്ടും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകരെ സഹായിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും സമീപകാല പരിഷ്കാരങ്ങള്‍ അവര്‍ക്ക് പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കും പ്രവേശനം നല്‍കുമെന്നും കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും, പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് നല്ലതാണെന്നും പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ ചന്തകളിലോ പുറത്തുള്ളവര്‍ക്കോ വില്‍ക്കാന്‍ അവസരമുണ്ടാകുമെന്നും മോദി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യവത്ക്കരണം നടന്നിട്ടില്ലെന്നും ഭക്ഷ്യസംഭരണത്തിലടക്കം സ്വകാര്യവത്ക്കരണം ആവശ്യമാണെന്നും അതിനാലാണ് കാര്‍ഷിക മേഖലയില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയാതെന്നും രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം ശക്തിപ്പെടുമെന്നും കര്‍ഷകര്‍ക്ക് മുന്‍പിലുണ്ടായ തടസ്സങ്ങള്‍ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.

Related News