Loading ...

Home sports

റൊണാള്‍ഡോ, ലെവാന്‍ഡോവ്സ്കി, മെസ്സി എന്നിവര്‍ ഫി​ഫ ബെ​സ്റ്റ് പ്ലെ​യ​ര്‍ പു​ര​സ്കാ​ര​ത്തി​ന്‍റെ ഫൈനലിസ്റ്റുകള്‍

ഫി​ഫ ബെ​സ്റ്റ് പ്ലെ​യ​ര്‍ പു​ര​സ്കാ​ര​ത്തി​ന്‍റെ അന്തിമ പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവാന്‍ഡോവ്സ്കി, ലയണല്‍ മെസ്സി എന്നിവരാണ് ഫൈനലിസ്റ്റുകള്‍. ചാമ്ബ്യന്‍സ് ലീഗ്, ജര്‍മ്മന്‍ ലീഗ്, ജര്‍മ്മന്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് – ലെവാന്‍ഡോവ്സ്കിയുടെ ഗോളുകള്‍ ഈ വര്‍ഷം ബയേണിനെ കിരീടത്തിലേക്ക് നയിച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ലെ യൂ​റോ​പ്യ​ന്‍ ടോ​പ്പ് സ്കോ​റ​ര്‍ ആ​യി​രു​ന്നു ലെ​വ​ന്‍​ഡോ​സ്കി.​ മെസി ആണ് കഴിഞ്ഞ തവണ ഈ കിരീടം നേടിയത്. മികച്ച ഫിഫ പുരുഷ ഗോള്‍കീപ്പര്‍ അവാര്‍ഡിനായി ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍, ബയേണ്‍ മ്യൂണിക്കിന്റെ മാനുവല്‍ ന്യൂയര്‍, അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ ജാന്‍ ഒബ്ലാക്ക് എന്നിവര്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ലിവര്‍പൂളിന്റെ ജര്‍ഗന്‍ ക്ലോപ്പ്, ബയേണ്‍ മ്യൂണിക്കിന്റെ ഹാന്‍സി ഫ്ലിക്, ലീഡ്സ് യുണൈറ്റഡിന്റെ മാര്‍സെലോ ബിയല്‍സ എന്നിവരാണ് മികച്ച ഫിഫ പുരുഷ കോച്ച്‌ അവാര്‍ഡിനായി മത്സരിക്കുന്നത്.

Related News