Loading ...

Home International

ലോകത്തെ ഏറ്റവും വലിയ മഞ്ഞുമല ബ്രിട്ടന്റെ സൗത്ത് ജോര്‍ജിയ ദ്വീപിന് നേര്‍ക്ക്;ഭീതിയില്‍ ശാസ്ത്രലോകം

ലണ്ടന്‍: 150 കിലോമീറ്റര്‍ നീളവും 50 കിലോമീറ്റര്‍ വീതിയുമുള്ള പടുകൂറ്റന്‍ മഞ്ഞുമല കടലിലൂടെ നീന്തി തുടിക്കുന്നു. ലോകം ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ഈ മഞ്ഞു മല ബ്രിട്ടന്റെ ഭാഗമായ സൗത്ത് ജോര്‍ജിയ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ മുക്കാല്‍ കിലോമീറ്റര്‍ വേഗത്തിലാണ് ഈ കൂറ്റന്‍ മഞ്ഞുമല നീങ്ങിക്കൊണ്ടിരിക്കുന്നത്. തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞുമല ഇപ്പോള്‍ ബ്രിട്ടീഷ് കടലോര പ്രദേശമായ സൗത്ത് ജോര്‍ജിയ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ മഞ്ഞു മലയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇത് സൗത്ത് ജോര്‍ജിയയ്ക്ക് 125 മൈല്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലത്ത് ഈ ദ്വീപില്‍ ജനവാസമുള്ളതാണ്. സീല്‍സ്, പെന്‍ഗ്വിന്‍ എന്നിവയും ഈ ദ്വീപില്‍ താമസമുണ്ട്. അതിനാല്‍ തന്നെ ഈ ദ്വീപിന്റെ തന്നെ വലുപ്പമുള്ള മഞ്ഞുമല ജോര്‍ജിയയെ ലക്ഷ്യമാക്കി എത്തുമ്ബോള്‍ ആശങ്കയോടെയാണ് ലോകം ഉറ്റു നോക്കുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ സൗത്ത് ജോര്‍ജിയയില്‍ ഐസ് കട്ട ഇടിച്ചു നില്‍ക്കും. ഇത് ഈ ദ്വീപിലെ ജീവജാലങ്ങളെ ബാധിക്കും. എന്നാല്‍ ഇവിടെ സ്ഥിരമായി ജനവാസമുള്ള സ്ഥലമല്ല എന്നതാണ് ആശ്വാസരമാകുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് 25ഓളം അന്റാര്‍ട്ടിക് സര്‍വ്വേ ഉദ്യോഗസ്ഥരും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭാര്യമാരും മ്യൂസിയം സ്റ്റാഫും എല്ലാം സൗത്ത് ജോര്‍ജിയയില്‍ താമസത്തിന് എത്താറുണ്ട്.



Related News