Loading ...

Home Kerala

ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സ്: സു​പ്രീം​കോ​ട​തി സ​മി​തി​യു​ടെ തെ​ളി​വെ​ടു​പ്പ് അ​ടു​ത്ത​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി അ​ടു​ത്ത​യാ​ഴ്ച തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ക്കും. സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് ഡി.​കെ ജെ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ഈ ​മാ​സം 14,15 തി​യ​തി​ക​ളി​ലാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക.

നമ്പി  നാ​രാ​യ​ണു​ള്‍​പ്പെ​ടെ​യു​ള്ള​രെ കു​ടു​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ എ​ന്നാ​ണു സ​മി​തി അ​ന്വേ​ഷി​ക്കു​ക. ചാ​ര​ക്കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ബി മാ​ത്യൂ​സ്, കെ.​കെ ജോ​ഷ്വാ, എ​സ് വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ​യും ന​ന്പി നാ​രാ​യ​ണ​ന്‍റെ​യും മൊ​ഴി സ​മി​തി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണു സൂ​ച​ന. ചാ​ര​ക്കേ​സി​നു​പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യാ​ണ് 2018-ല്‍ ​ഡി.​കെ. ജെ​യി​ന്‍ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ത്വ​മാ​യ ഒ​രു ശാ​സ്ത്ര​ജ്ഞ​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തു ഗു​രു​ത​ര പി​ഴ​വാ​ണെ​ന്നാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

Related News