Loading ...

Home USA

യുഎഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം

യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ് അംഗീകാരം നല്‍കി. ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിര്‍പ്പ് മറികടന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്‍ പാസാക്കിയെടുത്തത്. എഫ് 35 ജെറ്റുകള്‍, ഡ്രോണ്‍, ആയുധങ്ങള്‍ തുടങ്ങിയവ 23 ബില്യണ്‍ ഡോളര്‍ ഇടപാടിലൂടെയാണ് യു.എ.ഇ സ്വന്തമാക്കുന്നത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്റെ പശ്ചാത്തലത്തിലും ഇറാന്റെ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

Related News