Loading ...

Home National

അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കര്‍ഷകര്‍; നാളെ ദേശീയപാതകള്‍‍ ഉപരോധിക്കും, 14 ന് ദേശീയ പ്രതിഷേധം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചതോടെ അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കര്‍ഷക സംഘടനകള്‍‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു.ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാരും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും ഉറച്ച്‌ നില്‍ക്കുകയാണ്‌. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിശ്ചിതകാല ട്രെയിന്‍ തടയല്‍ ആരംഭിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേയ്‌ക്കുള്ള പ്രധാന ഹൈവേകളെല്ലാം നാളെ ഉപരോധിക്കും. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സ്‌തംഭിപ്പിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് നീക്കം.ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നും കേന്ദ്ര നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നുമാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ്‌ തോമര്‍ ആവര്‍ത്തിച്ചത്. അതേസമയം ഇതുവരെ 15 കര്‍ഷകര്‍ക്കാണ് ജീവന് നഷ്ടമായത്. 4 പേര്‍ അപകടത്തിലും 10 പേര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും ഒരാള്‍ അതിശൈത്യത്തിലുമാണ് മരിച്ചത്.

Related News