Loading ...

Home National

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല,വ്യവസ്ഥകളില്‍ ചര്‍ച്ചയാവാം;ആവര്‍ത്തിച്ച്‌ കേന്ദ്രം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും, നിയമത്തിലെ വ്യവസ്ഥകളില്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയ്യാറെന്നും ആവര്‍ത്തിച്ച്‌ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. കേന്ദ്രസര്‍ക്കാരിന് ഈഗോയില്ല. ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ പ്രക്ഷോഭം ശക്തമാക്കുന്നത് തെറ്റാണെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിച്ച തീയതി ഇന്ന് അവസാനിച്ചെന്നും, റെയില്‍വെ ട്രാക്കുകള്‍ ഉപരോധിക്കുമെന്നും കിസാന്‍ മുക്തി മോര്‍ച്ച അറിയിച്ചു. ഉപരോധസമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

കര്‍ഷക പ്രക്ഷോഭത്തിന്റെ പതിനഞ്ചാം ദിവസവും സിംഗു അടക്കം സമരവേദികള്‍ സജീവമാണ്. à´•à´°àµâ€à´·à´• സംഘടനകള്‍ക്കിടയില്‍ ഭിന്നതയെന്ന പ്രചാരണം നേതാക്കള്‍ തള്ളി. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളാനും, നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരാനും തീരുമാനിച്ചത് ഏകകകണ്ഠമായാണ്. കോര്‍പറേറ്റുകള്‍ക്കെതിരെ സമരം ശക്തമാക്കും. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ കര്‍ഷക നേതാക്കള്‍, പ്രക്ഷോഭത്തിന് ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തിന്റെ വിജയത്തിനായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാചടങ്ങുകള്‍ സംഘടിപ്പിച്ചു.പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈമാസം പതിനേഴിന് ചണ്ഡീഗഡിലാണ് യോഗം.

Related News