Loading ...

Home Gulf

പാസ്‌പോര്‍ട്ട് പുതുക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ ഇന്ത്യന്‍ എംബസി.

അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി . നിലവില്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കേണ്ടുന്നവര്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് cons.abudhabi@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കികൊണ്ടാകണം അപേക്ഷ. എല്ലാ ഇന്ത്യാക്കാരും ഈ നിര്‍ദ്ദേശം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.

Related News