Loading ...

Home Kerala

ലൈ​ഫ് മി​ഷ​ന്‍; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ ​നീ​ട്ടി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ 17 ​വ​രെ നീ​ട്ടി. സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ സി​ബി​ഐ ആ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ ​നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​ക​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങ് ഇ​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും സി​ബി​ഐ​യ്ക്കു വേ​ണ്ടി സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സി​ലെ സ്റ്റേ ​നീ​ക്കി​യ ശേ​ഷം എ​ഫ്സി​ആ​ര്‍​എ നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച്‌ ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ ന​ല്‍​കി​യി​രി​ക്കു​ന്ന ഹ​ര്‍​ജി​യി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് സി​ബി​ഐ കോ​ട​തി​യി​ല്‍ സ്വീ​ക​രി​ച്ച​ത്.

Related News