Loading ...

Home health

ജലദോഷവും പനിയുമുള്ളപ്പോള്‍ ഈ ഏഴു ഭക്ഷണങ്ങള്‍ കഴിക്കണം

തണുപ്പുകാലം എത്തിയതോടെ ജലദോഷവും പനിയും വര്‍ദ്ധിക്കാനുള്ള സാഹചര്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആര്‍ക്കും ഈ സമയത്ത് പനിയും ജലദോഷവും വരാം. എന്നാല്‍, ചില ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിലൂടെ അതിനെ മറികടക്കാന്‍ കഴിയും. ഇത്തരം ഭക്ഷണസാധനങ്ങള്‍ നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗം ലഘൂകരിക്കുകയും എളുപ്പം സൗഖ്യം നല്‍കുകയും ചെയ്യുന്നു. ഒരു പാര്‍ശ്വഫലങ്ങളുമില്ലാതെ മരുന്നിന്റെ ഗുണം ചെയ്യുന്ന ചില ഭക്ഷണസാധനങ്ങള്‍ ഈ സമയത്ത് കഴിക്കാം.

1. വെളുത്തുള്ളി - ഇന്‍ഫ്ലുന്‍സ അണുബാധയെ നിയന്ത്രിക്കാന്‍ കഴിയുന്ന ആന്റി മൈക്രോബയല്‍, ആന്റിവൈറല്‍ ഘടകങ്ങള്‍ വെളുത്തുള്ളിക്ക് ഉണ്ടെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച്‌ വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാല ഒരു പഠനം നടത്തി. രണ്ടു ഗ്രൂപ്പുകളാക്കി ആയിരുന്നു പഠനം. ഒന്ന് വെളുത്തുള്ളി ഗ്രൂപ്പും മറ്റൊന്ന് രോഗിയുടെ തൃപ്തിക്ക് വേണ്ടി മരുന്ന് നല്‍കുന്ന ഗ്രൂപ്പായ പ്ലാസെബോ ഗ്രൂപ്പും ആയിരുന്നു. വെളുത്തുള്ളി ഗ്രൂപ്പിലുള്ളവര്‍ക്ക് മറ്റ് ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച്‌ കുറഞ്ഞ രീതിയില്‍ മാത്രമായിരുന്നു പനി ബാധിച്ചത്. അസുഖം ബാധിച്ചവരില്‍ തന്നെ വെളുത്തുള്ളി ഗ്രൂപ്പിലുള്ളവര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്തു.

2. ഇഞ്ചി - തൊണ്ട വേദനയോ ജലദോഷമോ അനുഭവപ്പെടുമ്ബോള്‍ ഇന്നും നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഇഞ്ചിയിട്ട് ചായ കുടിക്കാന്‍ പറയും. ഈ വീട്ടുവൈദ്യം ഫലം നല്‍കുന്നതുമാണ്. കാരണം, ഇഞ്ചിയില്‍ ആന്റി - ഇന്‍ഫ്ലേമറ്ററി ഘടകങ്ങള്‍ ഉണ്ട്. ഇനി പനിയോ ജലദോഷമോ പിടിപെട്ടാല്‍ ഇഞ്ചിച്ചായ കുടിക്കാന്‍ മറക്കരുത്.

3. സൂപ്പ് - ആരോഗ്യകരമായ വിശപ്പിനെ സൂപ്പ് പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇലക്‌ട്രോ ലൈറ്റുകള്‍ നിറഞ്ഞതിനാല്‍ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പച്ചക്കറികളില്‍ നിന്നും ചിക്കനില്‍ നിന്നുമുള്ള വിവിധ പോഷകങ്ങളും സൂപ്പില്‍ അടങ്ങിയിട്ടുണ്ട്. ഒരാള്‍ക്ക് അസുഖം അനുഭവപ്പെട്ടാല്‍ അത് എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും. ജലദോഷം മൂലം ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ചിക്കന്‍ സൂപ്പുകള്‍ സഹായകമാകുമെന്ന് അമേരിക്കന്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്.

4. നാരങ്ങ - വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ജലദോഷത്തില്‍ നിന്ന് നാരങ്ങ എളുപ്പത്തില്‍ മുക്തി നല്‍കുകയും ചെയ്യുന്നു. ജലദോഷം നിയന്ത്രിക്കുന്നതില്‍ വിറ്റാമിന്‍ സി ഗുണം ചെയ്യും. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിര്‍ജ്ജലീകരണം തടയാനും ഇത് സഹായിക്കും. ചൂടു വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വേഗത്തിലുള്ള സൗഖ്യം നല്‍കും.

5. തേന്‍ - വീടുകളില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഒരു വീട്ടു വൈദ്യമാണ് തേന്‍. ചുമയും മറ്റ് ജലദോഷ ലക്ഷണങ്ങളും ഒഴിവാക്കാന്‍ തേന്‍ സഹായിക്കുന്നു. ചുമയും ജലദോഷത്തിന്റെ മറ്റ് ലക്ഷണങ്ങളും ഒഴിവാക്കാന്‍ നിങ്ങളുടെ പ്രിയപ്പെട്ട ഒരു കപ്പ് ചായയ്ക്കൊപ്പം ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് കുടിക്കുക.

6. മഞ്ഞള്‍ - ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ അടുക്കളകളിലും മഞ്ഞള്‍ കാണാവുന്നതാണ്. വേഗത്തില്‍ സുഖമാക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി - ഇന്‍ഫ്ലാമാറ്ററി ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മഞ്ഞളില്‍ കുര്‍ക്കുമിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നു.

ആന്‍റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ഉള്ളതിനൊപ്പം അണുബാധകള്‍ക്കെതിരെ പോരാടുന്നതിനുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു ശക്തമായ പ്രതിരോധ ഏജന്റായി കുര്‍ക്കുമിന്‍ കണക്കാക്കപ്പെടുന്നു.

Related News