Loading ...

Home Gulf

കുവൈത്തില്‍ കുടുംബ വിസ പുതുക്കുക ഒരു വര്‍ഷത്തേക്ക് മാത്രം

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ കുടുംബ വിസ ഒരുവര്‍ഷത്തേക്ക്​ മാത്രം പുതുക്കിനല്‍കിയാല്‍ മതിയെന്ന്​ തീരുമാനം. കുവൈത്തികളുടെ വിദേശി ഭാര്യമാര്‍, കുവൈത്തി സ്​ത്രീകളുടെ വിദേശികളിലുള്ള മക്കള്‍ തുടങ്ങിയവര്‍ക്ക്​ അടക്കം ഇത്​ ബാധകമാണ്​. നിലവില്‍ രാജ്യത്തിന്​ പുറത്തുകഴിയുന്നവര്‍ക്ക്‌ സ്പോണ്‍സര്‍ മുഖേനെ വിസ പുതുക്കാന്‍ അനുമതിയുണ്ട്‌. à´‡à´¤àµâ€‹ പ്രയോജനപ്പെടുത്തു​േമ്ബാള്‍ ഒരു വര്‍ഷത്തേക്ക്​ മാത്രമാണ്​ പുതുക്കാന്‍ കഴിയുക. ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്ക്​ പുതുക്കുകയും കുവൈത്തിലേക്ക്​ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ്​ അധികൃതര്‍ ശ്രമിക്കുന്നത്​.കോവിഡ്​ പശ്ചാത്തലത്തില്‍ ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാല്‍ ഇഖാമ റദ്ദാവുന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്​. അവധിക്ക്​ പോയി ആറുമാസത്തിലധികം നാട്ടില്‍നിന്നവര്‍ക്കും പ്രയാ​സമില്ലാതെ കുവൈത്തിലേക്ക്​ വരാന്‍ കഴിയുന്നുണ്ട്​. നേരിട്ട്​ വരുന്നതിന്​ വിലക്കുള്ള 34 രാജ്യങ്ങളിലുള്ളവര്‍ വിലക്കില്ലാത്ത രാജ്യത്ത്​ രണ്ടാഴ്​ച താമസിക്കണമെന്ന നിബന്ധന മാത്രമാണ്​ തടസ്സം. സ്വകാര്യ തൊഴില്‍വിസയിലുള്ളവര്‍ക്ക്​ രണ്ടുവര്‍ഷത്തെ വര്‍ക്ക്​ പെര്‍മിറ്റ്​ ബാക്കിയു​ണ്ടെങ്കില്‍ വിസ രണ്ടുവര്‍ഷത്തേക്ക്​ പുതുക്കാവുന്നതാണ്​.

Related News