Loading ...

Home National

കേന്ദ്രത്തിന്റെ അഞ്ചിന ഫോര്‍മുല തള്ളി കർഷകർ; നിയമം പിന്‍വലിക്കും വരെ സമരം

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന ഫോര്‍മുല കര്‍ഷക സംഘടനകള്‍ തള്ളി. കര്‍ഷക ബില്ലിലെ വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കും വരെ സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. സമരത്തില്‍ ഒറ്റക്കെട്ടാണെന്നും കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു.

താങ്ങുവിലയില്‍ രേഖമൂലം ഉറപ്പു നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വഴങ്ങേണ്ടെന്ന് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. സമരം കൂടുതല്‍ ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സമരം മുന്നോട്ടുകൊണ്ടുപോകുന്നത് അടക്കമുള്ള ഭാവി പരിപാടികളില്‍ തീരുമാനമെടുക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടനകള്‍ക്ക് മുന്നില്‍ മുന്നോട്ടുവെച്ചത്.

കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസത്തിലേറെയായി പതിനായിരക്കണക്കിന് പേരാണ് അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുന്നത്. കൂടുതല്‍ രാഷ്ട്രീയപാര്‍ട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇന്നലെ രാജ്യവ്യാപകമായി ഭരത് ബന്ദും നടത്തിയിരുന്നു.

Related News