Loading ...

Home Kerala

51 തസ്തികകളില്‍ പിഎസ്‍സി വിജ്ഞാപനം പുറപ്പെടുവിച്ചു;അവസാന തീയതി ഡിസംബര്‍ 30

തിരുവനന്തപുരം: വിവിധ തസ്തികകളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, യു.പി. സ്കൂള്‍ ടീച്ചര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തുടങ്ങിയ തസ്തികകളിലേക്കാണ് ഏപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): സൂപ്രണ്ട്-സാങ്കേതിക വിദ്യാഭ്യാസം (ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), അസിസ്റ്റന്റ്-തമിഴ് അറിയുന്നവര്‍ (കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍), ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍ ഗ്രേഡ് II (ജലസേചനം), ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് (ലീഗല്‍ മെട്രോളജി), കെയര്‍ടേക്കര്‍-വനിത (വനിതാ ശിശുവികസന വകുപ്പ്), പ്യൂണ്‍/വാച്ച്‌മാന്‍-കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം (കെ.എസ്.എഫ്.ഇ.), അസിസ്റ്റന്റ് മാനേജര്‍-ബോയ്ലര്‍ ഓപ്പറേഷന്‍ (ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്സ് ലിമിറ്റഡ്), ഡ്രൈവര്‍-കം-അറ്റന്‍ഡന്റ് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍). ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂള്‍ ടീച്ചര്‍- സോഷ്യല്‍ സയന്‍സ്, കന്നഡ മാധ്യമം (വിദ്യാഭ്യാസം), ഹൈസ്കൂള്‍ ടീച്ചര്‍- നാച്വറല്‍ സയന്‍സ്, മലയാളം മാധ്യമം (വിദ്യാഭ്യാസം), കംപ്യൂട്ടര്‍ ഗ്രേഡ് II (അച്ചടിവകുപ്പ്). സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍- വിവിധ വിഷയങ്ങളില്‍ (കേരള ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍), ചൈല്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍- സ്ത്രീകളില്‍നിന്നുമാത്രം (വനിതാ ശിശുവികസന വകുപ്പ്), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍-ജൂനിയര്‍, വിവിധ വിഷയങ്ങളില്‍ (കേരള ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കേരള ലാന്‍ഡ് റവന്യൂ), പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (പോലീസ്), സൂപ്പര്‍വൈസര്‍- ഐ.സി.ഡി.എസ്. (വനിതാ ശിശുക്ഷേമ വകുപ്പ്), ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II (മെഡിക്കല്‍ വിദ്യാഭ്യാസം), റേഡിയോഗ്രാഫര്‍ ഗ്രേഡ് II (മെഡിക്കല്‍ വിദ്യാഭ്യാസം), സെക്യൂരിറ്റി ഗാര്‍ഡ് (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്). സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): യു.പി. സ്കൂള്‍ ടീച്ചര്‍- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (ആരോഗ്യം), വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II (ഗ്രാമവികസനം), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (വിവിധം), എല്‍.പി. സ്കൂള്‍ ടീച്ചര്‍- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്). എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (കേരള കോളേജ് വിദ്യാഭ്യാസം), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍- ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് (വ്യാവസായിക പരിശീലനം), ലക്ചറര്‍- സിവില്‍ എന്‍ജിനിയറിങ് (സാങ്കേതിക വിദ്യാഭ്യാസം).

Related News