Loading ...

Home USA

കര്‍ഷക സമരത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ

വാ​​​ഷിം​​​ഗ്ട​​​ണ്‍: കേ​​​ന്ദ്രസ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ കാ​​​ര്‍​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ള്‍ പി​​​ന്‍​​​വ​​​ലി​​​ക്ക​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡ​​​ല്‍​​​ഹി​​​യി​​​ല്‍ സ​​​മ​​​രം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ക​​​ര്‍​​​ഷ​​​ക​​​ര്‍​​​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ന്‍ കോ​​ണ്‍​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളും സി​​​ക്ക് വി​​​ഭാ​​​ഗ​​​വും രം​​​ഗ​​​ത്തെ​​​ത്തി. ക​​​ര്‍​​​ഷ​​​ക​​​രെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി സ​​​മ​​​രം ചെ​​​യ്യാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​നു​​​വേ​​​ണ്ടി സ​​​മ​​​രം ചെ​​​യ്യു​​​ന്ന ക​​​ര്‍​​​ഷ​​​ക​​​ര്‍​​​ക്ക് പൂ​​​ര്‍​​​ണ​​​പി​​​ന്തു​​​ണ ന​​​ല്കു​​​ന്നു. ക​​​ര്‍​​​ഷ​​​ക​​​രെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന, അ​​​വ​​​രെ വി​​​ല​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് സ​​​മ​​​ര​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ന്‍ കോ​​ണ്‍​​ഗ്ര​​സ് അം​​ഗം ഡ​​​ഗ്ല​​​സ് ലീ ​​​ലാ​​​മ​​​ല്‍​​​ഫ പ​​​റ​​​ഞ്ഞു. പ​​​ഞ്ചാ​​​ബി​​​ലെ ക​​​ര്‍​​​ഷ​​​ക​​​ര്‍​​​ക്ക് സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യും ഭീ​​​തി​​​കൂ​​​ടാ​​​തെ​​​യും സ​​​മ​​​രം ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ നേ​​​താ​​​വാ​​യ ഡ​​​ഗ്ല​​​സ് ലാ​​​മ​​​ല്‍​​​ഫ കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

ക​​​ര്‍​​​ഷ​​​കസ​​​മ​​​രം ജ​​​നാ​​​ധി​​​പ​​​ത്യരാ​​​ജ്യ​​​മാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും ആ​​​രു​​​ടെ​​​യും അ​​​നാ​​​വ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ല്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും വി​​​ദേ​​​ശ​​​ നേ​​​താ​​​ക്ക​​​ള്‍​​​ക്ക് ഇ​​​ന്ത്യ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. ക​​​ര്‍​​​ഷ​​​കസ​​​മ​​​ര​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​നേ​​​ഡി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ന്‍ ട്രൂ​​​ഡോ​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

ഇ​​​ന്ത്യ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​​ട്ര​​​മാ​​​ണ്. അ​​​വി​​​ടെ പൗ​​​ര​​​ന്മാ​​​ര്‍​​​ക്ക് സ​​​മ​​​രം ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. ശാ​​​ന്ത​​​വും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​വു​​​മാ​​​യ ച​​​ര്‍​​​ച്ച​​​യ്ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​ക്കു ക​​​ഴി​​​യ​​​ട്ടെ​​​യെ​​​ന്ന് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് നേ​​​താ​​​ക്ക​​​ളാ​​​യ ജോ​​​ഷ് ഹാ​​​ര്‍​​​ഡ​​​റും ടെ​​​റ​​​ന്‍​​​സ് ജോ​​​ണ്‍ കോ​​​ക്സും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ലോ​​​കം 2021ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​നു​​​ മു​​​ന്പു​​​ള്ള ചി​​​ല സൂ​​​ച​​​ന​​​ക​​​ളാ​​​ണി​​​ത്. ക​​​ര്‍​​​ഷ​​​ക​​​രെ ബ​​​ഹു​​​മാ​​​നി​​​ച്ചും അ​​​വ​​​രു​​​ടെ വാ​​​ക്കു​​​ക​​​ള്‍ മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​മു​​​ള്ള ച​​​ര്‍​​​ച്ച​​​ക​​​ളാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ക​​​ര്‍​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​ക്ക് സ​​​മു​​​ദാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ ദേ​​​ശീ​​​യ​​​പ്ര​​​ക്ഷോ​​​ഭ​​​മാ​​​ണി​​​തെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​ര​​​മാ​​​യി ഇ​​​തി​​​നെ വി​​​ല​​​കു​​​റ​​​ച്ചു കാ​​​ണ​​​രു​​​തെ​​​ന്നും സി​​​ക്ക് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത​​​സം​​​ഘ​​​ട​​​ന മോ​​​ദി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വ്യ​​​വ​​​സാ​​​യ​​​പ്ര​​​മു​​​ഖ​​​നും ബി​​​ജെ​​​എ​​​സ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ജ​​​സീ സിം​​​ഗ് സ​​​യ്നി ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് ക​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Related News