Loading ...

Home Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് നാളെ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​വ്ച ന​ട​ക്കും. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ലെ വോ​ട്ട​ര്‍​മാ​രാ​ണ് നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം അ​ഞ്ച് ജി​ല്ല​ക​ളി​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വോ​ട്ടെ​ടു​പ്പി​നു​ള്ള അവസാനവട്ട ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.അഞ്ച് ജില്ലകളിലായി 451 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 8,116 വാ​​​ര്‍​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു വ്യാഴാഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. 47,28,489 പു​​​രു​​​ഷ​​​ന്മാരും 51,28,361 സ്ത്രീ​​​ക​​​ളും 93 ട്രാ​​​ന്‍​​​സ്ജെ​​​ന്‍​​​ഡേഴ്സും 265 പ്ര​​​വാ​​​സി ഭാ​​​ര​​​തീ​​​യ​​​രും അ​​​ട​​​ക്കം 98,57,208 വോ​​​ട്ട​​​ര്‍​​​മാ​​​രാ​​​ണ് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 57,895 ക​​​ന്നി വോ​​​ട്ട​​​ര്‍​​​മാ​​​രും ഉ​​​ള്‍​​​പ്പെ​​​ടു​​​ന്നു.

12,643 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണ് അഞ്ച് ജില്ലകളിലായി സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 473 പ്ര​​​ശ്ന​​​ബാ​​​ധി​​​ത പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ല്‍ വെ​​​ബ്കാ​​​സ്റ്റിം​​​ഗും ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​ക്കാ​​​യി 63,187 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ര്‍​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ മു​​​നി​​​സി​​​പ്പ​​​ല്‍ വാ​​​ര്‍​​​ഡ് (37), തൃ​​​ശൂ​​​ര്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​നി​​​ലെ പു​​​ല്ല​​​ഴി (47) എന്നിവിടങ്ങളിലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റി​​​യി​​​രു​​​ന്നു.ഇ​​​ന്നു മൂ​​​ന്നു മു​​​ത​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​വ​​​രെ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ര്‍​​​ക്കും ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ലെ ഡെ​​​സി​​​ഗ്നേ​​​റ്റ​​​ഡ് ഹെ​​​ല്‍​​​ത്ത് ഓ​​​ഫീ​​​സ​​​ര്‍ ന​​​ല്‍​​​കു​​​ന്ന സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കി പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്തി വോ​​​ട്ടു ചെ​​​യ്യാം.

Related News