Loading ...

Home sports

ബാഴ്​സയെ തകര്‍ത്ത്​ യുവന്‍റസ്​; ക്രിസ്​റ്റ്യാനോക്ക്​ ഇരട്ട ഗോള്‍

നൗകാമ്പ് ​: ക്രിസ്​റ്റ്യാനോ റൊണോള്‍ഡോ നേടിയ ഇരട്ട്​ ഗോളുകളില്‍ ബാഴ്​സലോണയെ 3-0ത്തിന്​ തകര്‍ത്ത്​ യുവന്‍റസ്​.   നൗകാമ്പില്‍ നടന്ന മല്‍സരത്തില്‍ ആധികാരികമായിരുന്നു യുവന്‍റസിന്റെ ജയം. ഇരു ഗോളുകളും പെനാല്‍റ്റിയിലൂടെയാണ്​ ക്രിസ്​റ്റ്യാനോ നേടിയത്​.3-5-2 ഫോര്‍മേഷനില്‍ ഇറങ്ങിയ യുവന്‍റസ്​ ബാഴ്​സക്ക്​ മേല്‍ തുടക്കം മുതല്‍ കടുത്ത സമര്‍ദ്ദമാണ്​ ചെലുത്തിയത്​. അതിവേഗത്തിലുള്ള പാസുകളിലൂ​ടെ യുവന്‍റസ്​ കളം പിടിച്ചു. 13ാം മിനിട്ടില്‍ തന്നെ പെനാല്‍റ്റിയിലൂടെ ക്രിസ്​റ്റ്യാനോ ഗോള്‍ നേടി. ക്രിസ്​റ്റ്യാനോയെ വീഴ്​ത്തിയതിനാണ്​ യുവന്‍റസിന്​ പെനാല്‍ട്ടി ലഭിച്ചത്​.20 മിനിറ്റില്‍ യുവന്‍റസ്​ രണ്ടാം ഗോളും നേടി. ഇക്കുറി മെക്​ കെന്നിയായിരുന്നു ഗോള്‍ നേടിയത്​. രണ്ടാം പകുതിയില്‍ 52ാം മിനിറ്റിലായിരുന്നു യുവന്‍റസിന്റെ മൂന്നാം ഗോള്‍. ഹാന്‍ഡ്​ബോളിന്​ അനുവദിച്ച പെനാല്‍ട്ടി പിഴവകളില്ലാതെ ക്രിസ്​റ്റ്യാനോ വലയിലാക്കി.




Related News