Loading ...

Home Kerala

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോവിഡ് കണക്ക് ഉയരുമോയെന്ന് ആശങ്ക; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി

തി​രു​വ​ന്ത​പു​രം: ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്ബോ​ള്‍ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ക​ണ​ക്ക് ഉ​യ​രാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ച്‌ ആരോ​ഗ്യ മന്ത്രി കെ കെ ശൈലജ. ഒ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടത് മന്ത്രി ചൂണ്ടിക്കാണിച്ചു. പ്രചാരണങ്ങളുടെ സമയത്ത് പല ഇടങ്ങളിലും വലിയ കൂട്ടങ്ങളുണ്ടായി. വോട്ടെടുപ്പിന്റെ തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ചില ബൂത്തുകളില്‍ തിരക്കും ബഹളവും ഉണ്ടായി. ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ നേരിട്ട പ്രശ്നങ്ങളെല്ലാം ഒ​ഴി​വാ​ക്ക​ണം. നി​ല​വി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ചാ​കും മു​ന്നോ​ട്ട് പോ​വു​ക​. കോ​വി​ഡ് വ്യാ​പ​നം മു​ന്നി​ല്‍ കാ​ണേണ്ടതുണ്ട്. ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും മ​ന്ത്രി പറഞ്ഞു.

Related News