Loading ...

Home National

ആ​ന്ധ്ര​യി​ലെ അ​ജ്ഞാ​ത രോ​ഗ​കാ​ര​ണം ജ​ല​ത്തി​ലെ ലോ​ഹ​സാ​ന്നി​ധ്യം

ഏ​ലൂ​ര്‍: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​ലൂ​രു​വി​ല്‍ അ​ഞ്ഞൂ​റോ​ളം പേ​ര്‍​ക്കു അ​ജ്ഞാ​ത രോ​ഗു​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം കു​ടി​വെ​ള്ള​ത്തി​ലെ​യും പാ​ലി​ലെ​യും ലെ​ഡ്, നി​ക്ക​ല്‍ ലോ​ഹ​സാ​ന്നി​ധ്യ​മെ​ന്ന് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. എ​യിം​സി​ലെ​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ​ഗ്ധ​ര​ട​ങ്ങി​യ സ​മി​തി മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഢി​ക്കു സ​മ​ര്‍​പ്പി​ച്ച പ്രാ​ഥി​ക പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് രോ​ഗ കാ​ര​ണം കു​ടി​വെ​ള്ള​ത്തി​ലെ ലോ​ഹ​സാ​ന്നി​ധ്യ​മാ​ണെ​ന്നു പ​റ‍​യു​ന്ന​ത്. ഏ​ലൂ​ര്‍ ന​ഗ​ര​ത്തി​ല്‍ 505 പേ​ര്‍​ക്കാ​ണ് അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. 370 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ബാ​ക്കി​യു​ള്ള​വ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related News