Loading ...

Home National

ഭാരത് ബന്ത്: ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ ഉപരോധിച്ചു, കനത്ത സുരക്ഷയൊരുക്കി പൊലീസ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ത് രാവിലെ ആരംഭിച്ചു. ഡല്‍ഹിയേയും ഗാസിയാബാദിനെയും ബന്ധിപ്പിക്കുന്ന ഗാസിപ്പൂര്‍-ഗാസിയാബാദ് (യുപി ഗേറ്റ്) അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഉപരോധിച്ചു.അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ തടയുന്നില്ല. സ്ഥലത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും, ട്രാഫിക് പൊലീസിനെയും വിന്യസിച്ചു. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ കൂടാതെ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുന്ന മറ്റ് ഏഴ് അതിര്‍ത്തികളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.അധികൃതര്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. à´…തിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ പൊലീസ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതല്‍ സംരക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇരുപതിലധികം പ്രതിപക്ഷ പാര്‍ട്ടികളുടേയും, വിവിധ സംഘടനകളുടേയും പിന്തുണയോടെയാണ് ഭാരത് ബന്ത്. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷക നേതാക്കളുമായി ആറാം വട്ട ചര്‍ച്ച നടത്തും

Related News