Loading ...

Home Kerala

തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിൽ 70.01 % പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ചു ജില്ലകളിലും കനത്ത പോളിങ് 70 ശതമാനം ആളുകള്‍ പോളിങ് ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി. ഈ വര്ഷം നല്ല പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . കോവിഡ് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് തന്നെ പറയാം . നിലവില്‍ പോളിങ് ബൂത്തുകളില്‍ നീണ്ടനിരയാണ് കാണപ്പെടുന്നത്.ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ആകെ 70.01% ശതമാനം പോളിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് 66.96 ശതമാനവും കൊല്ലത്ത് 70.82.ശതമാനവും പത്തനംതിട്ടയില്‍ 67.87ശതമാനവും ആലപ്പുഴയില്‍ 74.04 ശതമാനവും ഇടുക്കിയില്‍ 74.04 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
കോര്‍പ്പറേഷന്‍ പരിശോധിക്കുമ്ബോള്‍ തിരുവനന്തപുരം - 57.29 കൊല്ലം- 62.46 എന്നിങ്ങനെയാണ് .

Related News