Loading ...

Home Kerala

കേരളത്തിലെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത പോ​ളിം​ഗ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ന​ത്ത പോ​ളിം​ഗ്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ജ​നം ഒ​ഴു​കി​യെ​ത്തി. ഇ​തു​വ​രെ 40 ശ​ത​മാ​നം വോ​ട്ട​ര്‍​മാ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഉ​ച്ച​യോ​ടെ പോ​ളിം​ഗ് 50 ശ​ത​മാ​നം ക​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം - 39, കൊ​ല്ലം- 38.64, പ​ത്ത​നം​തി​ട്ട - 39.55, ആ​ല​പ്പു​ഴ -40.48, ഇ​ടു​ക്കി - 40 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. വോ​ട്ടെ​ടു​പ്പ് അ​ഞ്ച് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്ബോ​ള്‍ ഒ​രി​ട​ത്തും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. à´ªàµà´°â€‹à´®àµâ€‹à´– നേ​താ​ക്ക​ളെ​ല്ലാം രാ​വി​ലെ ത​ന്നെ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ പോ​ളിം​ഗ് ശ​ത​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു.

പ​​ല ബൂ​​ത്തു​​ക​​ളി​​ലും വ​​ലി​​യ തി​​ര​​ക്കു അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തോ​​ടെ കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളെ​​ല്ലാം ലം​​ഘി​​ക്ക​​പ്പെ​​ട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തില്‍ സിപിഎം ചി​​ഹ്ന​​മു​​ള്ള മാ​​സ്ക് ധ​​രി​​ച്ച്‌ എത്തിയ പോ​​ളിം​​ഗ് ഉദ്യോഗസ്ഥയെ കളക്ടര്‍ ഇടപെട്ട് മാറ്റി.

ശാ​​രീ​​രി​​ക അ​​വ​​ശ​​ത കാ​​ര​​ണം മു​​ന്‍ മു​​ഖ്യ​​മ​​ന്തി വി.​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നും ജെഎ​​സ്‌എ​​സ് നേ​​താ​​വ് കെ.​ആ​​ര്‍. ഗൗ​​രി​​യ​​മ്മ​​യും കോ​​വി​​ഡാ​​ന​​ന്ത​​ര ചി​​കി​​ത്സ കാ​​ര​​ണം മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​ എ.​കെ. ആ​​ന്‍റ​​ണി​​യും വോ​​ട്ട് ചെ​​യ്യു​​ന്നി​​ല്ല. മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​ണ​​ര്‍ ടി​​ക്ക​റാം ​മീ​​ണ​​യ്ക്കു വോട്ടര്‍ പട്ടികയില്‍ പേ​​രി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പൂ​​ജ​​പ്പു​​ര വാ​​ര്‍​​ഡി​​ലാ​​ണ് അദ്ദേഹം വോ​​ട്ട് ചെ​​യ്ത​​ത്.

ആ​​ല​​പ്പു​​ഴ​​യി​​ല്‍ പോ​​ളിം​​ഗ് ബൂ​​ത്തി​​ല്‍ വോ​​ട്ട് അഭ്യര്‍ഥിച്ച സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​​ഥി​​യു​​ടെ ചീ​​ഫ് ഇ​​ല​​ക്ഷ​​ന്‍ ഏ​​ജ​​ന്‍റി​​നെ ബൂത്തില്‍ നിന്നും പു​​റ​​ത്താ​​ക്കി. കാ​​ട്ടാ​​ക്ക​​ട​​യി​​ല്‍ യു​​ഡി​​എ​​ഫ്-​​എ​​ന്‍​​ഡി​​എ​​ഫ് പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ ത​​മ്മി​​ല്‍ ഉ​​ന്തും ത​​ള്ളും ഉ​​ണ്ടാ​​യി. കാ​​ട്ടാ​​ക്ക​​ട ക്രി​​സ്ത്യ​​ന്‍ കോ​​ള​​ജി​​ലാ​​ണ് സം​​ഭ​​വം. പ​​ത്ത​​നം​​തി​​ട്ട നാ​​റാ​​ണം​​മൂ​​ഴി​​യി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​ന്‍ എ​​ത്തി​​യ​​യാ​​ള്‍ കു​​ഴ​​ഞ്ഞു വീ​​ണു മ​​രി​​ച്ചു.

Related News