Loading ...

Home USA

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കലിഫോര്‍ണിയയില്‍ പ്രകടനം

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരേയും ദോഷകരമായി ബാധിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പുതുതായി പാസാക്കിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഡിസംബര്‍ അഞ്ചിന് സിക്ക് കൊയലേഷന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ റാലിയില്‍ സാന്‍ഫ്രാന്‍സിസ്‌കോ, ഓക്‌ലാന്‍ഡ്, ബെ- റിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്തു.

ബഹുഭൂരിപക്ഷം സിക്ക് വംശജര്‍ അണിനിരന്ന പ്രകടനത്തില്‍ പതാകകള്‍ വീശിയും, മുദ്രാവാക്യങ്ങള്‍ വിളിച്ചും ഇന്ത്യയിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന, സാമ്ബത്തിക അസ്ഥിരതയിലേക്ക് നയിക്കുന്ന, ഗവണ്‍മെന്റില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന 'പ്രൈസ് ഗ്യാരന്റി' നഷ്ടപ്പെടുത്തുന്ന കാര്‍ഷികബില്‍ പിന്‍വലിക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. à´ªàµà´°à´§à´¾à´¨à´®à´¨àµà´¤àµà´°à´¿ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന പ്ലാക്കാര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തിയിരുന്നു.

ഷെയിം ഓണ്‍ ഇന്ത്യാ ഗവണ്‍മെന്റ്, വി ആര്‍ ഫാര്‍മേഴ്‌സ് നോട്ട് ടെററിസ്റ്റ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാര്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അത്യപൂര്‍വമായ പ്രകടനം കാണുന്നതിന് നിരവധി പേര്‍ റോഡിന് ഇരുവശത്തും അണിനിരന്നിരുന്നു.

Related News