Loading ...

Home Gulf

കുവൈത്തില്‍ പുതിയ പാര്‍ലമെന്റ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ പാര്‍ലമെന്റ് അധികാരത്തിലെത്തുമ്ബോള്‍ വിദേശികള്‍ക്കു എതിരായ കരട് ബില്ലുകളാണ് അവതരിപ്പിക്കപ്പെടുക.സ്വദേശിവത്കരണം, വിദേശികള്‍ക്ക് ക്വാട്ട നിശ്ചയിക്കല്‍, വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ പാര്‍ലമെന്റിലും വിദേശികള്‍ക്ക് എതിരായ നിരവധി കരട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എം പിമാര്‍ പുതിയ പാര്‍ലമെന്റിലും എത്തിയിട്ടുണ്ട്.പാര്‍ലമെന്റിലെ സ്വദേശിവത്കരണ സമിതി അധ്യക്ഷന്‍ ഖലീല്‍ ഇബ്രാഹിം അല്‍ സാലിഹ്, ശുഐബ് അല്‍ മുവൈസിരി, യൂസുഫ് അല്‍ ഫദ്ദാല ഉള്‍പ്പെടെ വിദേശികള്‍ക്കു എതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാദിക്കുന്ന നിരവധി സിറ്റിങ് എം.പിമാരും പുതിയ പാര്‍ലമെന്റിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Related News