Loading ...

Home International

അഫ്ഗാന്‍ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 15 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാന്‍ സുരക്ഷ സേന നടത്തിയ പ്രതിരോധ ആക്രമണത്തില്‍ 15 താലിബാന്‍ ഭീകരാക്രമികള്‍ കൊല്ലപ്പെട്ടു. കാണ്ഡാഹാര്‍ പ്രവശ്യയില്‍ ആയിരുന്നു ആക്രമണം. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.കാണ്ഡഹാറിലെ പാന്‍വാജ് ജില്ലയില്‍ ഞായറാഴ്ചയാണ് താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നത്. ആക്രമണത്തിനെതിരെ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ പ്രതിരോധത്തിലാണ് 15 ഭീകരര്‍ കൊല്ലപ്പെട്ടത്. 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് ആന്റി വെഹിക്കിള്‍ മൈനുകളും സേന നശിപ്പിച്ചു.

Related News