Loading ...

Home International

ഇറാന്‍ - അമേരിക്ക ആണവ ചര്‍ച്ച; ആശങ്ക പ്രകടിപ്പിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍

ഇറാനുമായി അമേരിക്ക ആണവ കരാറില്‍ ഏകപക്ഷീയ ചര്‍ച്ച നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍. അടുത്ത മാസം ജോ ബൈഡന്‍ യു.എസ് പ്രസിഡന്‍റായി അധികാരം ഏല്‍ക്കാനിരിക്കെ, ഇറാനുമായുളള ചര്‍ച്ചയില്‍ ഗള്‍ഫിന്‍റെ അഭിപ്രായം തേടണമെന്ന് സൗദി, ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.ബഹ്റൈനില്‍ തുടരുന്ന മനാമ ഉച്ചകോടിയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പ്രതിഷേധം പരസ്യമായി ഉന്നയിച്ചത്. ഇറാന്‍റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും ഗള്‍ഫിന്‍റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന ഉത്കണ്ഠയും ജി.സി.സി നേതൃത്വം ഉന്നയിക്കുന്നു. ഇറാനുമായുള്ള ഭാവി ചര്‍ച്ചകളില്‍ ഗള്‍ഫിന്‍റെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബൈഡന്‍ ഭരണകൂടത്തോട് ഔദ്യോഗികമായി ജി.സി.സി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

Related News