Loading ...

Home Kerala

അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; നി​ശ​ബ്ദ പ്രചരണത്തില്‍ മുന്നണികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. അഞ്ച് ജില്ലകളിലായി 88 ലക്ഷത്തോളം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.പരസ്യ പ്രചരണം ഇന്നലെ അവസാനിച്ച അഞ്ച് ജില്ലകളില്‍ മുന്നണികള്‍ ഇന്ന് നിശബ്ധ പ്രചരണത്തിലാണ്. വോട്ടര്‍മാരെ ഒരുവട്ടം കൂടി കണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. കോവിഡ് പശ്ചാത്തലത്തിലും വാശിയേറിയ പ്രചരണമാണ് അഞ്ച് ജില്ലകളിലും പ്രകടമായത്. കൊട്ടിക്കലാശം പോലുള്ള ആള്‍ക്കൂട്ടം ഇത്തവണ ഇല്ലാതിരുന്നതും ശ്രദ്ധേയമായി. ആദ്യഘട്ട പോളിംഗില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനിലാണ്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം.

കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ രാഷ്ട്രീയ കൂടുമാറ്റം ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന മധ്യകേരളത്തിലെ കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ജോസ് വിഭാഗം ഇല്ലാതെ മധ്യകേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ യുഡിഎഫ് എല്ലാ അടവും പയറ്റുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം നിന്ന് തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ കരുനീക്കം.

Related News