Loading ...

Home USA

അമേരിക്കയിൽ ഡിഎസിഎ പൂര്‍ണമായും പുനസ്ഥാപിച്ച്‌ കോടതി ഉത്തരവ്

ന്യൂയോര്‍ക്ക്: ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കി ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജി നിക്കോളാസ് ഗരൊഫിയുടെ ഉത്തരവ്. അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് ഒബാമ ഭരണകൂടം നല്‍കിയിരുന്ന പരിരക്ഷ പുര്‍ണമായും പുനസ്ഥാപിക്കുന്നുവെന്നതാണ് ഡിസംബര്‍ 4 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടികള്‍ക്ക് അമേരിക്കയില്‍ തുടര്‍ വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനും ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് വുഡ് അറൈവല്‍സ് നിയമം അസ്ഥിരപ്പെടുത്തുന്നതിന് ട്രംപ് ഭരണകൂടം നടപടികള്‍ സ്വീകരിച്ചിരുന്നു. 2017ലായിരുന്നു ഈ ആക്‌ട് ഒബാമ നടപ്പാക്കിയത്.

2017 ജൂലൈയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹോംലാന്റ് സെക്യൂരിറ്റി ആക്ടിംഗ് സെക്രട്ടറി ചാഡ് വുര്‍ഫ് ഡിഎസിഎ സസ്‌പെന്‍ഡ് ചെയ്തത് പൂര്‍ണമായും പുനസ്ഥാപിക്കുന്നുവെന്ന് ആറു പേജുള്ള ഉത്തരവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. ചാഡ് വുര്‍ഫിന് ഇങ്ങനെയൊരു ഉത്തരവ് ഇറക്കുന്നതിന് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു.

വെബ്‌സൈറ്റില്‍ ഉത്തരവിന്റെ പൂര്‍ണരൂപം ഡിസംബര്‍ 7 തിങ്കളാഴ്ച പൊതുജനങ്ങള്‍ക്ക് കാണുംവിധം പരസ്യപ്പെടുത്തണമെന്നും പുതിയ അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങണമെന്നും, പഴയതുപോലെ രണ്ട് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related News