Loading ...

Home Gulf

യു.കെയ്‌ക്ക് പിന്നാലെ ഫൈസര്‍ വാക്സിന് അനുമതി നല്‍കി ബഹറിന്‍

മനാമ: മുന്‍നിര കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാതാക്കളായ ഫൈസറും അതിന്‍റെ ജര്‍മന്‍ പങ്കാളികളായ ബയോ എന്‍‌ടെക്കും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഡ് വാക്സിന് ബഹ്റിന്‍ അംഗീകാരം നല്‍കി. ഡിസംബര്‍ നാലിന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഫൈസര്‍ കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ആദ്യ അറബ് രാജ്യവും ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറി ബഹറിന്‍. ഡിസംബര്‍ രണ്ടിനാണ് ലോകത്ത് ആദ്യമായി അടിയന്തര ഉപയോഗത്തിന് യുകെ ഫൈസറിന് അംഗീകാരം നല്‍കിയത്.

Related News