Loading ...

Home Business

തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ - റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

റിപ്പോ - റിവേഴ്​സ്​ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്​ ബാങ്ക്. ബാങ്കുകളുടെ വായ്പാ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് റിപ്പോ - റിവേഴ്​സ്​ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.റിപ്പോ - റിവേഴ്സ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തില്ലെന്ന് പല പ്രമുഖരും വിലയിരുത്തിയിരുന്നു. ചില്ലറ പണപ്പെരുപ്പം ഒക്ടോബര്‍ മാസം 7.61 ശതമാനമായി ഉയര്‍ന്നതായി ഏറ്റവും പുതിയ ഡാറ്റ പുറത്തുവന്നതിനാലാണ് ഇത്തരമൊരു വിലയിരുത്തലില്‍ പ്രമുഖര്‍ എത്താന്‍ കാരണം.സെന്‍‌ട്രല്‍ ബാങ്ക് റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമൊന്നും വരുത്താത്തതിനാല്‍, വായ്പക്കാരുടെ പ്രതിമാസ ഗഡുക്കളില്‍ (ഇഎംഐ) പെട്ടന്ന് കുറക്കാനുള്ള സാധ്യതകള്‍ കുറവാണ്. മറുവശത്ത്, പോളിസി നിരക്കുകളില്‍ മാറ്റം വരുത്തുന്നത് എഫ്ഡി നിക്ഷേപകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ്. കാരണം, ബാങ്കുകള്‍ എഫ്ഡികളുടെ പലിശനിരക്ക് കുറക്കില്ല.

Related News