Loading ...

Home Education

പോളിടെക്നിക് പ്രവേശനം; സ്പോട്ട് അഡ്മിഷന്‍ മാറ്റി, എം. ടെക് സ്‌പോട്ട് അഡ്മിഷന്‍ നാളെ

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളില്‍ ഇന്നു നടത്താനിരുന്ന സ്പോട് അഡ്മിഷന്‍ മാറ്റിവെച്ചു. അഡ്മിഷന്‍ നാളെ നടക്കും. അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങില്‍ എം.ടെക് കോഴ്‌സില്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗിലും എം.പ്ലാനിംഗ് (ഹൗസിങ്) ലും സ്റ്റേറ്റ് മെരിറ്റില്‍ ഒഴിവുള്ള ഓരോ സീറ്റില്‍ നാളെ (ഡിസംബര്‍ 5) സ്‌പോട്ട് അഡ്മിഷന്‍ നടക്കും. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ ഒന്‍പതിന് കോളേജില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.cet.ac.in.

Related News