Loading ...

Home Gulf

യു എ ഇ ദേശീയ ദിനാഘോഷം,വിസ്മയക്കാഴ്ചകളൊരുക്കി യോട്ട് പരേഡും ജലകേളികളും അരങ്ങേറി

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ യോട്ട് പരേഡിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. ദുബായ് മറീന ഓപ്പണ്‍ സീ ഏരിയയിലാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിച്ച കണ്ണഞ്ചിപ്പിക്കുന്ന വാട്ടര്‍ സ്പോര്‍ട്സ് ആക്റ്റിവിറ്റികള്‍ അരങ്ങേറിയത്. നിരവധി ആഡംബര യോട്ടുകളും, വാട്ടര്‍ ബൈക്കുകളും, വാട്ടര്‍ ഫ്ളൈ ബോര്‍ഡുകളുമുള്‍പ്പെടെ രണ്ട് ഡസനിലധികം ജലയാനങ്ങള്‍ പരേഡില്‍ അണിനിരന്നു. മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്ത ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കോമേര്‍സ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ഷൈഖ ഇബ്രാഹിം അല്‍ മുത്തവ, കമ്യൂണിറ്റി അഫേര്‍സ് ആന്റ് വിസ-ഇന്ത്യന്‍ കോണ്‍സുല്‍ ഉത്തം ചന്ദ് എന്നിവര്‍ ചേര്‍ന്ന് പ്രശസ്ത ഫ്‌ളൈ ബോര്‍ഡ് അഭ്യാസിയായ അലി ബിന്‍ ദാലിദിന് യൂഎഇ ദേശീയ പതാക കൈമാറി. പ്രമുഖ യോട്ട് റെന്റല്‍ കമ്ബനിയായ ഡി 3 യാട്ട്സ് ദുബായിയും പ്രമുഖ അഡ്വര്‍ടൈസിംഗ് - ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ആഡ് ആന്‍ഡ് എം ഇന്റര്‍നാഷണലും സംഘടിപ്പിച്ച ഇവന്റില്‍ അബ്‌സൊല്യൂട്ട് ഫ്രയിമും, അഡ്‌വെഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സും മെഷ്രിഫ് യോട്ട്‌സും സഹകരിച്ചു.യുഎഇ ആസ്ഥാനമായുള്ള പ്രധാന ബ്രാന്‍ഡുകളായ ഹോട്ട്പാക്ക്, അല്‍ ഐന്‍ ഫാംസ് എന്നിവരായിരുന്നു ഇവന്റിന്റെ മുഖ്യ പ്രായോജകര്‍. ഹോട്ട് പാക്ക് ഗ്‌ളോബല്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ ജബ്ബാര്‍, ഹോട്ട് പാക്ക് ഗ്ലോബല്‍ ബിസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോക്ടര്‍ മൈക്ക് ചീതം, അല്‍ ഐന്‍ ഫാംസ് മര്‍ക്കറ്റിങ്ങ് ഹെഡ് മിലാന ബോസ്‌ക്കോവിച്ച്‌, മാക്ക്‌സ് ഹോള്‍ഡിങ്ങ്‌സിന്റെ കീഴിലുളള ഡി ത്രീ യോട്ട്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ഷമീര്‍ മുഹമ്മദ് അലി, പ്ലാറ്റിനം ഗ്രൂപ്പ് ചെയര്‍മാന്‍ ഷൈഖ് സല്‍മാന്‍ ബിന്‍ ദുആജ് അല്‍ ഖലീഫ തുടങ്ങി നിരവധി പ്രമുഖരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

Related News