Loading ...

Home National

ഇന്ത്യയിലെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ല

ബുര്‍വി ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടിക വ്യാഴാഴ്ച രാവിലെ സര്‍ക്കാര്‍ പുറത്തുവിട്ടു. മികച്ച 10 പൊലീസ് സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനും പട്ടികയില്‍ ഇടംനേടിയില്ല. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുള്ള ഒരു പൊലീസ് സ്റ്റേഷനും പട്ടികയില്‍ ഇല്ല. മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോങ്‌പോക്‌സെകമയി പൊലീസ് സ്റ്റേഷനാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും അരുണാചല്‍ പ്രദേശ് മൂന്നാം സ്ഥാനത്തുമാണ്.

പൊലീസ് സ്റ്റേഷനുകള്‍ (സംസ്ഥാനം- ജില്ല- സ്ഥലം) 1. മണിപ്പൂര്‍- തൗബാള്‍- നോങ്പോക്സെക്മയി

2. തമിഴ്നാട്- സേലം സിറ്റി- എഡബ്ല്യുപിഎസ്- സുരമംഗലം

3. അരുണാചല്‍ പ്രദേശ്- ചങ്ലങ്- ഖര്‍സങ്

4. ചത്തീസ്ഗഡ്- സുരജ്പൂീര്‍- ജില്‍മിലി

5. ഗോവ- സൗത്ത് ഗോവ- സങ്ഗെം

6. ആന്‍ഡമാന്‍ നിക്കോബാര്‍- നോര്‍ത്ത് ആന്‍ഡ് മിഡില്‍ ആന്‍ഡമാന്‍- കാളിഘട്ട്

7. സിക്കിം- കിഴക്കന്‍ ജില്ല- പാക്യോങ്

8. ഉത്തര്‍പ്രദേശ്- മൊറാദാബാദ്- കാന്ത്

9. ദാദ്ര നഗര്‍ ഹവേലി- ദാദ്ര നഗര്‍ ഹവേലി- ഖന്‍വേല്‍

10. തെലങ്കാന- കരിംനഗര്‍- ജമ്മികുന്ത ടൗണ്‍ പൊലീസ് സ്റ്റേഷന്‍

2015 ല്‍ ഗുജറാത്തിലെ കച്ചില്‍ നടന്ന സമ്മേളനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് രാജ്യത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് റാങ്കിങ് നല്‍കാന്‍ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷനുകള്‍ ഗ്രേഡ് ചെയ്യുന്നതിന് ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തില്‍ അവയുടെ പ്രകടനം വിലയിരുത്തി റാങ്കിങ് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ഈ വര്‍ഷത്തെ മികച്ച പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍വേ നടത്തിയത്. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സര്‍വേ നടത്തിയത്. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമുള്ള ആയിരക്കണത്തിന് പൊലീസ് സ്റ്റേഷനുകളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറ‍ഞ്ഞു. മികച്ച്‌ പത്ത് പൊലീസ് സ്റ്റേഷനുകളുടെ കാര്യത്തിലും ഇത് വ്യക്തമാണ്. ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും പ്രധാനമാണെന്ന് ഇത് കാണിക്കുന്നു.

രാജ്യത്തെ 16,671 പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് പത്തെണ്ണത്തെ തെരഞ്ഞെടുത്തത്. വിവരശേഖരണം, പൊതുജനാഭിപ്രായം, ഡാറ്റാ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ് നിശ്ചയിച്ചത്. സ്വത്ത് തര്‍ക്കം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കാണാതായവരുടെ വിവരങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ റാങ്കിങ്ക് തയാറാക്കിയത്.

Related News