Loading ...

Home sports

ചമ്പ്യയന്‍സ് ലീഗിൽ യുവന്റസിന് തകർപ്പൻ വിജയ൦

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തില്‍ ഡൈനാമോ കീവിനെതിരെ യുവന്റസിന് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ പിറന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആണ് അവര്‍ രണ്ട് ഗോളുകള്‍ നേടിയത്. ഒരു മത്സരത്തിന്‍റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടുകയും ചെയ്തു.കിയേസ, റൊണാള്‍ഡോ, മൊറാട്ട എന്നിവരാണ് യുവന്റസിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇരുപത്തിയൊന്നാം മിനിറ്റില് കിയേസ ആണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് രണ്ടാം പകുതിയില്‍ അമ്ബത്തിയേഴാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോള്‍ നേടി. റൊണാള്‍ഡോ ആണ് രണ്ടാം ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ 750ആം കരിയര്‍ ഗോള്‍ ആയിരുന്നു ഇത്. പിന്നീട് അറുപത്തിയാറാം മിനിറ്റില്‍ മൊറാട്ടാ മ്മൂന്നാം ഗോള്‍ നേടി. ജയത്തോടെ ഗ്രുപ്പില്‍ യുവന്റസ് രണ്ടാം സ്ഥാനത്ത് എത്തി.

Related News