Loading ...

Home International

കൊറോണ വാക്‌സിസിന് അനുമതി നല്‍കി റഷ്യയും;അടുത്ത ആഴ്ച മുതല്‍ വാക്സിനേഷൻ

മോസ്‌കോ : ബ്രിട്ടണ് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്ക് വ്യാപകമായി കൊറോണ വാക്‌സിന്‍ നല്‍കാന്‍ റഷ്യയും തീരുമാനമെടുത്തു. അടുത്തയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് സ്പുട്‌നിക് v വാക്‌സിന്‍ നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തെ പൗരന്മാര്‍ക്ക് സൗജന്യമായാണ് സ്പുട്‌നിക് വി വാക്‌സിന്‍ നല്‍കുക. കൊറോണ വൈറസിനെതിരെ സ്പുട്‌നിക് v വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ആവശ്യമാണ്. ഒരു ഡോസിന് 740 രൂപയാണ് അന്താരാഷ്ട്ര വിപണിയില്‍ വില. ജനുവരിയോടെ റഷ്യ വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്കും വിതരണം ചെയ്യാന്‍ ആരംഭിക്കും. നേരത്തെ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഫൈസര്‍ വികസിപ്പിക്കുന്ന ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ നീക്കം.

Related News