Loading ...

Home Gulf

ടൂറിസ്​റ്റുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ആറു രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ

റി​യാ​ദ്: കോ​വി​ഡി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി ടൂ​റി​സ്​​റ്റു​ക​ള്‍​ക്ക് എ​ത്താ​ന്‍ ക​ഴി​യു​ന്ന ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ സൗ​ദി ​അ​റേ​ബ്യ​യും ഇ​ടം​നേ​ടി. മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ ഒ​രേ​യൊ​രു രാ​ജ്യ​വും എ​ന്ന പ​ദ​വി​യും സൗ​ദി​ക്കാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക്​ യാ​ത്ര, ഹോ​ട്ട​ല്‍ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ വി​വ​രം ന​ല്‍​കു​ന്ന സിം​ഗ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ര്‍​ച്ച്‌​ എ​ന്‍​ജി​നാ​യ വേ​ഗോ ത​യാ​റാ​ക്കി​യ റാ​ങ്കി​ങ്ങി​ലാ​ണ്​ സൗ​ദി​ക്ക്​ ഇൗ ​നേ​ട്ടം. വേ​ഗോ ട്രാ​വ​ല്‍ ബ്ലോ​ഗ് വെ​ബ്‌​സൈ​റ്റി​ല്‍ 'കോ​വി​ഡ്കാ​ല​ത്ത് യാ​ത്ര​ചെ​യ്യാ​ന്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ള്‍' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ല്‍ ഈ ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് സൗ​ദി അ​റേ​ബ്യ ആ​റാം സ്ഥാ​ന​ത്തു​ള്ള​ത്. പ​ക​ര്‍​ച്ച​വ്യാ​ധി​യെ നേ​രി​ടാ​നു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ശേ​ഷി, ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് സ്ഥി​ര​ത കൈ​വ​രി​ക്ക​ല്‍, ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​െന്‍റ കാ​ര്യ​ക്ഷ​മ​ത, തീ​വ്ര​പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ ക്ലി​നി​ക്ക​ല്‍ ശേ​ഷി എ​ന്നീ ഘ​ട​ക​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌​ മ​ഹാ​മാ​രി പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
കോ​വി​ഡ്​​കാ​ല​ത്ത് യാ​ത്ര ന​ട​ത്താ​ന്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ങ്ങ​ളി​ല്‍ ആ​സ്‌​ട്രേ​ലി​യ​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ന്യൂ​സി​ല​ന്‍​ഡ്, സിം​ഗ​പ്പൂ​ര്‍, സാം​ബി​യ, ക്യൂ​ബ എ​ന്നി​വ​യാ​ണ്​ സൗ​ദി അ​റേ​ബ്യ​ക്കു​ മു​ക​ളി​ലു​ള്ള മ​റ്റു​ രാ​ജ്യ​ങ്ങ​ള്‍. കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ലും ആ​സ്​ ട്രേ​ലി​യ​യാ​ണ്​ മു​ന്നി​ല്‍. 10 ല​ക്ഷം ആ​ളു​ക​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ കോ​വി​ഡ്​ ടെ​സ്​​റ്റി​ങ്​ നി​ര​ക്ക്​ 1.693 ആ​ണ്. സൗ​ദി അ​റേ​ബ്യ 150 ല​ക്ഷ​ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ല്‍ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ടു​ത്ത ക​ടു​ത്ത ന​ട​പ​ടി​ക​ളും മു​ന്‍​ക​രു​ത​ലു​ക​ളും ഫ​ലം ക​ണ്ടു എ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും മ​ര​ണ​നി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും ഇ​ത്​ കാ​ര​ണ​മാ​യെ​ന്നും വേ​ഗോ ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു.

Related News