Loading ...

Home Europe

ഫൈസര്‍ കോവിഡ് വാക്സിന്‍ ബ്രിട്ടന്‍ അംഗീകരിച്ചു,ഇനി ജനങ്ങളിലേക്ക്;ലോകത്തില്‍ ആദ്യം

ഫൈസര്‍ -ബയോ എന്‍ ടെക് കോവിഡ് വാക്സിന്‍ ബ്രിട്ടന്‍ അംഗീകരിച്ചു.ജനങ്ങള്‍ക്ക് കുത്തിവെയ്പ്പ് നടത്താന്‍ ആണ് അനുമതി .ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പിന് അനുമതി നല്‍കുന്നത് . വാക്സിനേഷന്റെ അനുമതിയ്ക്കായുള്ള സമിതി ആര്‍ക്കൊക്കെയാണ് ആദ്യം കുത്തിവെയ്പ്പ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മുന്‍ഗണനാ പട്ടിക തീരുമാനിക്കും .ഉടന്‍ തന്നെ വാക്സിന്‍ ലഭ്യമാക്കി തുടങ്ങുമെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു . വാക്സിന്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരത്തിനായും ഫൈസര്‍ സമര്‍പ്പിച്ചിട്ടുണ്ട് .അനുമതി ലഭിക്കുന്ന മുറയ്ക്ക് വാക്സിന്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ലഭ്യമാക്കും .

Related News