Loading ...

Home National

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച ക​നേ​ഡി​യ​ന്‍ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്ന പ്ര​ക്ഷോ​ഭ​ക​ര്‍​ക്കു പി​ന്തു​ണ​യു​മാ​യെ​ത്തി​യ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ.

ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ തു​റ​ന്ന​ടി​ച്ചു.

ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്കു വേ​ണ്ടി ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. à´•â€‹à´°àµâ€â€‹à´·â€‹à´• പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വാ​ര്‍​ത്ത​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. സ്ഥി​തി ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സം​ബ​ന്ധി​ച്ച്‌ ആ​ശ​ങ്ക​യു​ണ്ട് എ​ന്നു​മാ​യി​രു​ന്നു ട്രൂ​ഡോ പ​റ​ഞ്ഞ​ത്.

എ​ല്ലാ​വ​രും അ​വ​രെ​കു​റി​ച്ച്‌ ആ​ശ​ങ്കാ​കു​ല​രാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ കാ​ന​ഡ എ​ല്ലാ​യ്പ്പോ​ഴും സം​ര​ക്ഷി​ക്കും- ട്രൂ​ഡോ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഗു​രു നാ​നാ​ക് ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

സം​വാ​ദ​ങ്ങ​ളി​ലാ​ണ് ത​ങ്ങ​ള്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ ഇ​ന്ത്യ​യെ ധ​രി​പ്പി​ക്കു​മെ​ന്നും ട്രൂ​ഡോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​ന്നി​ച്ചു പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട അ​വ​സ​ര​മാ​ണെ​ന്നും ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു.

Related News