Loading ...

Home Kerala

മെട്രോ ന​ഗരത്തിന് ഇനി 'സ്മാര്‍ട്ട് കൊച്ചി' ആപ്പും ; കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം സവിശേഷത

കൊച്ചി : മെട്രോ ന​ഗരത്തിന് ഇനി സ്മാര്‍ട്ട് കൊച്ചി ആപ്പും റെഡിയായി. സ്മാര്‍ട്ട് കൊച്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നഗരപരിധിയിലെ സ്ഥാപനങ്ങളും ഓരോ സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങളും ലഭ്യമാകുകയാണ് ആപ്പും പോര്‍ട്ടലും വഴി ചെയ്യുന്നത്.സ്മാര്‍ട്ട് കൊച്ചി മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ​ഗൂ​ഗിള്‍ പ്ലേ സ്റ്റോറിലും ലഭിക്കും. www.smartkochi.in വെബ് പോര്‍ട്ടലിലും സേവനം ലഭിക്കും.

കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്ന പദ്ധതിയിലൂടെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനമാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴി നഗരവാസികള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ വെബ് പോര്‍ട്ടലിലൂടെയോ ഒരു പരാതി ലഭിച്ചാല്‍, ഐ.സി. 4 സിസ്റ്റത്തിലൂടെ പരാതികള്‍ ബന്ധപ്പെട്ട വകുപ്പിന്‌ പരിഹാരത്തിനുള്ള നിര്‍ദിഷ്ട സമയം ഉള്‍പ്പെടെ കൈമാറും. അത് പരിഹരിച്ചില്ലെങ്കില്‍ പരാതി സ്വയമേവ ഉന്നത ഉദ്യോഗസ്ഥരിലേക്കു പോകും.

ആദ്യഘട്ടത്തില്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി, കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ്, പി.ഡബ്ല്യു.ഡി. റോഡുകള്‍ എന്നിവ നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍. റോഡിലെ കുഴി, മാലിന്യ നിര്‍മാര്‍ജനം, ഡ്രെയ്‌നേജ് പ്രശ്നങ്ങള്‍, ജലവിതരണത്തില്‍ ഉണ്ടാകുന്ന പൈപ്പ് ചോര്‍ച്ച, വെള്ളക്കെട്ട്/സ്തംഭനാവസ്ഥ, തെരുവു വിളക്കുകള്‍, തെരുവുനായ്ക്കളുടെ ഭീഷണി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ പൗരന്മാര്‍ക്ക് അറിയിക്കാനും പരിഹാരം കാണാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

വെബ് ആപ്ലിക്കേഷനില്‍ ആളുകള്‍ക്ക് വാര്‍ഡ് തിരിച്ചുള്ള വിശദാംശങ്ങളും അതിരുകളും, അടുത്തുള്ള പൊലീസ് സ്റ്റേഷനുകള്‍, അടുത്തുള്ള അക്ഷയ സെന്ററുകള്‍, ആശുപത്രികള്‍, ആംബുലന്‍സുകള്‍, മെട്രോ സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ എളുപ്പത്തില്‍ കണ്ടെത്താനാകും. ആശുപത്രികള്‍, ബ്ലഡ് ബാങ്കുകള്‍, സ്കൂളുകള്‍, തൊഴില്‍ സേവന കേന്ദ്രങ്ങള്‍ മുതലായ പ്രധാന ഉപയോഗപ്രദമായ പൊതു സേവനങ്ങളുടെ പട്ടികയും കോണ്‍ടാക്‌ട്‌ നമ്ബറുകളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

Related News