Loading ...

Home Gulf

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.à´Ž.à´‡ ഒരുങ്ങി. ബുധനാഴ്ചയാണ് യു.à´Ž.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളില്‍ പങ്കുചേരാന്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച്‌ നാളെ മുതല്‍ ഡിസംബര്‍ മൂന്നുവരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയദിനാഘോഷം മുന്‍നിര്‍ത്തി നാളെ മുതല്‍ യു.à´Ž.ഇയില്‍ പൊതു അവധിയാണ്. ഭൂരിഭാഗം സ്വകാര്യ കമ്ബനികളിലും ശനിയാഴ്ച കൂടി അവധിയുണ്ട്.അതുകൊണ്ടു തന്നെ മലയാളികളടക്കമുള്ള ഒട്ടേറെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധിയാകും ലഭിക്കുക. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും നാമമാത്ര സ്വഭാവത്തില്‍ ആയിരുന്നു ഇക്കുറി ദേശീയദിനാഘോഷം. à´¸àµà´µà´¦àµ‡à´¶à´¿à´•à´³àµ‹à´ŸàµŠà´ªàµà´ªà´‚ പ്രവാസികളും ലളിതമായ ആഘോഷ പരിപാടികളില്‍ പങ്കുചേരും. കോവി‍ഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും ആസൂത്രണം ചെയ്തിട്ടുണ്ട്.കുടുംബസംഗമങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 20 പേരില്‍ കൂടുതല്‍ വീടുകളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല. മറ്റു സ്ഥലങ്ങളിലും കൂടുതല്‍ പേര്‍ ഒന്നിച്ച്‌ നില്‍ക്കരുത്. മാസ്ക് ധരിക്കല്‍, സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തൊഴിലിടങ്ങളിലെ ആഘോഷങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. തോരണങ്ങള്‍, പതാകകള്‍, ബാനറുകള്‍ എന്നിവക്കു മാത്രമാണ് അനുമതി.

Related News