Loading ...
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിന്റെ മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു. സംഘത്തിലുള്ളവരെല്ലാം വനിതകളാണ്. ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിങ്ഫീല്‍ഡ് ആണ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍. ഡെമോക്രാറ്റിക് വക്താവായിരുന്ന ജെന്‍ സാക്കി ആണ് പ്രസ് സെക്രട്ടറി.പ്രധാനപ്പെട്ട മറ്റു പല തസ്തികകളിലും വനിതകളെ തന്നെ നിയമിക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. നിലവില്‍ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സര്‍ക്കാറില്‍ പ്രവര്‍ത്തിച്ചവരാണ്. കേറ്റ് ബെഡിങ്ഫീല്‍ഡ് വൈസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്നു.
ഉദാര-സ്വതന്ത്ര ചിന്തയുടെ വക്താക്കളായ നീരാ ടാണ്ടനെ പോലുള്ളവരും ബൈഡന്‍ സര്‍ക്കാറിന്റെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം, കോര്‍പറേറ്റ് മേഖലയില്‍ നിന്നുള്ള ഡീസിനെ പോലുള്ളവരെ സര്‍ക്കാറിന്റെ ഭാഗമാക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്. ഡീസ് നേരത്തെ ഒബാമ സര്‍ക്കാറിന്റെയും ഭാഗമായിരുന്നു.